പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400 ജീവനക്കാർക്ക് കോവിഡ്, ഒൻപത് പേർ മരിച്ചു: ക്ഷേത്രം തുറന്നുകൊടുക്കണമെന്ന് ഭക്തർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 28 September 2020

പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400 ജീവനക്കാർക്ക് കോവിഡ്, ഒൻപത് പേർ മരിച്ചു: ക്ഷേത്രം തുറന്നുകൊടുക്കണമെന്ന് ഭക്തർ

ഭക്തജനങ്ങൾക്കായി ഒഡീഷയി​ലെ പുരി ജഗന്നാഥ ക്ഷേത്രം തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെ ക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കോവി​ഡ് സ്ഥി​രീകരി​ച്ചു. പൂജാകർമങ്ങൾ നിർവഹിക്കുന്നവർ ഉൾപ്പടെയുളള ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരി​ച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതി​ൽ ഒൻപതുപേർ മരി​ച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. 

പതി​നാറുപേർ ഇപ്പോഴും ആശുപത്രി​യി​ലാണെന്നാണ് ക്ഷേത്രഭാരവാഹി​കൾ വ്യക്തമാക്കുന്നത്. പൂജാരി​കൾ ഉൾപ്പടെ ക്വാറൻ്റെെനിലായതോടെ ക്ഷേത്രത്തിന്റെ ദൈനംദിന അനുഷ്ഠാനങ്ങൾക്ക് പ്രയാസം നേരിടുന്നതായും ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പടെയുളള കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുളള നടപടി കർശനമാക്കാൻ ജില്ലാകളക്ടറുടെ നേതൃത്വത്തിലുളള അവലോകനയോഗത്തിൽ തീരുമാനമായിട്ടുണ്ട്. 

പുരി ജഗന്നാഥ ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജിയും നിലനിൽക്കുന്നുണ്ട്. അതേസമയം നവംബറിന് മുൻപ് ക്ഷേത്രം തുറക്കേണ്ടെന്നാണ് പൂജാരിമാരുടെ അഭിപ്രായം.കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/33da7JH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages