
തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ തീപിടിത്തം നടന്ന സംഭവത്തിൽ മാധ്യമങ്ങൾക്കെതിരേ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. തീപിടിത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ അപകീർത്തികരമായ വാർത്ത നൽകിയത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം നടക്കുന്നത്.
ചീഫ് സെക്രട്ടറി ഫയലുകൾക്ക് തീയിട്ടെന്നും ഇതിന് മുഖ്യമന്ത്രി നിർദേശിച്ചുവെന്നുമുള്ള രീതിയിൽ വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾ നല്കിയ മാധ്യമങ്ങൾക്കെതിരേയാണ് നിയമ നടപടി സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു പരാതി നൽകാനും തീരുമാനമെടുത്തിട്ടുണ്ട്. മാധ്യമങ്ങൾക്കെതിരേ നടപടിക്കായി എജിയില്‍നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം.
മാധ്യമങ്ങൾ പ്രതിപക്ഷ നേതാക്കളുടെ ചുവടു പിടിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് സർക്കാർ പറയുന്നത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/2HqhUeM
via IFTTT
No comments:
Post a Comment