മഴ ശക്തമാകുന്നു; സംസ്ഥാനത്തേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം എത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 20 September 2020

മഴ ശക്തമാകുന്നു; സംസ്ഥാനത്തേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം എത്തി

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ മഴ കനക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രകൃതി ദുരന്തം നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ എത്തി. സംസ്ഥാനത്തെ വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലായി എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു.

നിലവില്‍ ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെ ആണ് ഇപ്പോള്‍ ഈ മൂന്ന് സംഘം എത്തിയത്. അതേസമയം സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

വടക്കന്‍ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലും തൃശ്ശൂർ,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത്അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.



from Breaking News – ഇ വാർത്ത | evartha https://ift.tt/2ElUTbM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages