ലോകം ഇന്ത്യയെ കൂടുതൽ ശ്രദ്ധിക്കുന്നു; ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളതലത്തിലേക്ക് ഉയരണം: പ്രധാനമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 September 2020

ലോകം ഇന്ത്യയെ കൂടുതൽ ശ്രദ്ധിക്കുന്നു; ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളതലത്തിലേക്ക് ഉയരണം: പ്രധാനമന്ത്രി

ഇന്ത്യയുടെ ഉൽപ്പന്നങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ശബ്ദവും കൂടുതൽ ആഗോളമാവുകയാണെന്നും ലോകം ഇപ്പോൾ ഇന്ത്യയെ കൂടുതൽ ശ്രദ്ധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മാധ്യമങ്ങള്‍ ആഗോളതലത്തിലേക്ക് ഉയരേണ്ടതുണ്ട്. ശരിയായ സമയം കൊവിഡിനെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതില്‍ സമാനതകളില്ലാത്ത രീതിയിലാണ് രാജ്യത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്.

കൃത്യമായ രീതിയില്‍ മാധ്യമങ്ങള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും കുറവുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുകയും ചെയ്തതായി പത്രിക ഗ്രൂപ്പ് ചെയര്‍മാന്‍ ഗുലാബ് കോത്താരിയുടെ പുസ്തക പ്രകാശന വേളയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം വ്യാപകമായ ഈ കാലഘട്ടത്തിൽ, ചില സമയങ്ങളിൽ മാധ്യമങ്ങളെയും വിമർശിക്കപ്പെടാറുണ്ട്. എന്നിരുന്നാലും എല്ലാവരും വിമർശനങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്, അങ്ങിനെ ചെയ്യുന്നതാണ് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നതെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.

പുസ്തകം വായിക്കുന്നതിലൂടെ അറിവുകള്‍ നേടേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇപ്പോഴത്തെ ഗൂഗിള്‍ ഗുരുവിന്റെ കാലത്തും പുസ്തകം വായിച്ച് ഗൗരവമായ അറിവുകള്‍ നേടുന്ന ശീലം മാറിപ്പോകരുതെന്നും പ്രധാനമന്ത്രി ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/33nRKAP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages