ബലാത്സംഗക്കേസുകളില്‍ കുറ്റം തെളിയിക്കപ്പെടുന്നവരെ ഷണ്ഡവല്‍ക്കരിക്കണം: ഇമ്രാന്‍ ഖാന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 15 September 2020

ബലാത്സംഗക്കേസുകളില്‍ കുറ്റം തെളിയിക്കപ്പെടുന്നവരെ ഷണ്ഡവല്‍ക്കരിക്കണം: ഇമ്രാന്‍ ഖാന്‍

ബലാത്സംഗക്കേസുകളില്‍ കുറ്റം തെളിയിക്കപ്പെടുന്ന പ്രതികള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കണമെന്ന ആവശ്യവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇത്തരക്കാരെ മരുന്നുകള്‍ ഉപയോഗിച്ച് ഷണ്ഡവല്‍ക്കരിക്കണമെന്നും പരസ്യമായി തൂക്കിലേറ്റണവുമെന്ന അഭിപ്രായം ഇമ്രാന്‍ ഖാന്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രകടിപ്പിച്ചു.

പ്രതികൾ ഏർപ്പെടുന്ന പീഡനത്തിലെ ക്രൂരതകള്‍ക്കനുസരിച്ച് അവയെ ഗ്രേഡ് തിരിക്കാനും ഉയര്‍ന്ന ഗ്രേഡിലുള്ള പീഡനം കൊലപാതക കുറ്റമായി കണക്കാക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടികളുടെ മുന്നില്‍ വച്ച് സ്ത്രീയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് പാകിസ്താനിൽ ഏറെ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

രാജ്യത്ത് നടക്കുന്ന പീഡനക്കേസുകളുടെ കൃത്യമായ കണക്കുകള്‍ അധികൃതർ സൂക്ഷിക്കണമെന്നും തുടര്‍ച്ചയായി ഇത്തരം കൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ ശസ്ത്രക്രിയയിലൂടെ ഷണ്ഡവല്‍ക്കരിക്കുന്നത് കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയായിരുന്നു.

ഇതുപോലുള്ള കുറ്റവാളികളെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലുകയാണ് വേണ്ടതെങ്കിലും രാജ്യാന്തര സമൂഹം ഈ ശിക്ഷാരീതിയെ അംഗീകരിക്കാനുള്ള സാധ്യത കുറവാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/33zY2Nw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages