
എറണാകുളത്തെ മലയാറ്റൂരിൽ പാറമടയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്.
സേലം സ്വദേശി പെരിയണ്ണൻ, ചാമരാജ്നഗർ സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്. ഇരുവരും സ്ഫോടനം നടന്ന കെട്ടിടത്തിൽ ക്വാറന്ൈറനിൽ കഴിഞ്ഞു വരികയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. വെടിമരുന്ന് പൊട്ടിത്തറിക്കുകയും കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു. ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
from Breaking News – ഇ വാർത്ത | evartha https://ift.tt/2Hc9k32
via IFTTT
No comments:
Post a Comment