
ദേശീയ അന്വേഷണ ഏജൻസി മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കൂടുതൽ നാണം കെടാതെ ഇനിയെങ്കിലും രാജി വയ്ക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.
എൻഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നതോടെ പ്രശ്നം അതീവ ഗുരുതരമായെന്നും ചെന്നിത്തല പറഞ്ഞു.തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയുടെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്ന ഒരു മന്ത്രി അധികാരത്തിൽ തുടരുന്നത് ഭൂഷണമല്ലന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ മുന തനിക്കെതിരെയോ തന്റെ ഓഫീസിനു നേരെയോ ഉയർന്നേക്കാമെന്ന ഭയമാണ് ജലീലിന് മുഖ്യമന്ത്രി ഇത്രയും വലിയ പ്രതിരോധം തീർക്കുന്നതിന്റെ കാരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
from Breaking News – ഇ വാർത്ത | evartha https://ift.tt/2RvMWnc
via IFTTT
No comments:
Post a Comment