ആൾക്കൂട്ടത്തെ സംഘടിച്ചുകൊണ്ടുള്ള യുഡിഎഫ് സമരങ്ങൾ നിർത്തിയതായി പ്രഖ്യാപിച്ച് ചെന്നിത്തല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 28 September 2020

ആൾക്കൂട്ടത്തെ സംഘടിച്ചുകൊണ്ടുള്ള യുഡിഎഫ് സമരങ്ങൾ നിർത്തിയതായി പ്രഖ്യാപിച്ച് ചെന്നിത്തല

സര്‍ക്കാരിനെതിരെ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവച്ച് യുഡിഎഫ് . സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 

സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ  നേതാവ് പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരും. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കോവിഡ് വ്യാപനത്തിനിടെ വന്‍തോതില്‍ ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ചെയ്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. ആരോഗ്യ രംഗത്തുനിന്നുള്ളവരും ആള്‍ക്കൂട്ട സമരങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. 



from Breaking News – ഇ വാർത്ത | evartha https://ift.tt/338uKa3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages