
യുഎഇ, ബഹ്റിൻ രാജ്യങ്ങൾ ഇസ്രായേലുമായി സമാധാന കരാർ ഒപ്പിട്ടതിനു മുന്നോടിയായി ആയുധ വിൽപ്പനയുമായി ബന്ധപ്പെട്ട പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മധ്യപൂർവേഷ്യയിലെ മറ്റു രാജ്യങ്ങൾക്കും അമേരിക്ക ആയുധങ്ങൾ വിൽക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇസ്രയേൽ, യുഎഇ, ബഹ്റിൻ ബന്ധം ഊ ഷ്മളമാക്കുന്ന കരാർ വൈറ്റ് ഹൗസിൽ ഒപ്പിടുന്നതിനു മുന്നോടിയായാണ് ട്രംപിൻ്റെ പ്രസ്താവന എത്തിയത്. അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേലിനു വിറ്റിട്ടുള്ള ആയുധ സംവിധാനങ്ങൾതന്നെ മറ്റു രാജ്യങ്ങൾക്കും വിൽക്കുമെന്നും അത് അമേരിക്കയ്ക്ക് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ അറബ് രാജ്യങ്ങളുമായി സൗഹൃദത്തിൽ ഏർപ്പെടാൻ മുൻകെെ എടുത്തത് അമേരിക്ക ആയിരുന്നു. തങ്ങളുടെ ആയുധ കച്ചവടത്തിനായാണ് അമേരിക്ക പ്രവർത്തിച്ചതെന്ന് നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2FHz2vs
via IFTTT
No comments:
Post a Comment