
പാര്‍ലമെന്റില്‍ ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ ബില്ലുകള്‍ പാസാക്കുന്നതിനെതിരെ ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി രംഗത്ത്. ഇവര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എം പിയും ശിവസേനയുടെ ഡെപ്യൂട്ടി ലീഡറുമാണ് . സോഷ്യല്‍ മീഡിയയില്‍ ഇവര്‍ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന്റെ ക്ഷേത്രത്തെ ജനാധിപത്യത്തിന്റെ തന്നെ മ്യൂസിയമാക്കി മാറ്റിയെന്ന് കുറ്റപ്പെടുത്തി.
”ബില്ലുകൾ കേന്ദ്രം ഓർഡിനൻസുകളിലൂടെ അവതരിപ്പിക്കുന്നു, ഇവയെ വിശദമായ ചർച്ചയോ വോട്ടെടുപ്പോ ഇല്ലാതെയും സെലക്ഷൻ കമ്മിറ്റിക്ക് വിടാതെയും പാസാക്കുകയാണ്. പ്രതിപക്ഷത്തിന് പറയാനുള്ള ഭാഗം കേൾക്കാതെ ഇന്ന് രാജ്യസഭ ഒന്‍പത് ബില്ലുകളാണ് പാസാക്കിയത്. ഒരു പക്ഷെ നാളെ അവ തൊഴിൽ ബില്ലുകളായിരിക്കാം. ജനാധിപത്യത്തിന്റെ ക്ഷേത്രം മുതൽ ജനാധിപത്യത്തിന്റെ മ്യൂസിയം വരെ”- എന്ന് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2FHk1uj
via IFTTT
No comments:
Post a Comment