
കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ സുധാകരൻ അറിയിച്ചു. നേരത്തെ എൻകെ പ്രേമചന്ദ്രൻ എംപിക്കും കൊവിഡ് സ്ഥിരീകിരിച്ചിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്നാണ് കൊവിഡ് മുക്തനായി ആശുപത്രിവിട്ടത്. അതെപോലെ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ പാർലമെന്റിൽ സമ്മേളനത്തിലെത്തിയ 43 എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/36b6So8
via IFTTT
No comments:
Post a Comment