ഇ വാർത്ത | evartha
അമേരിക്കയേക്കാൾ കോവിഡ് മരണം കൂടുതൽ ചെെനയിൽ: ട്രംപ്

കോവിഡ് വിഷയത്തിൽ ചെെനയെ കടന്നാക്രമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ ഉള്ളതിനേക്കാൾ കോവിഡ് മരണങ്ങൾ ചൈനയിൽ ഉണ്ടെന്ന് ട്രംപ് പ്രസ്താവന നടത്തിയത്. കോവിഡ് മരണങ്ങളോ കോവിഡ് കേസുകളോ സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്തുവിടാൻ ചൈന തയാറാകുന്നില്ലെന്നും ട്രംപ് ആവർത്തിച്ച് കുറ്റപ്പെടുത്തി.
പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിൽ 6,385,720 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കോവിഡുമായി ബന്ധപ്പെട്ട് ചൈനയെ കടന്നാക്രമിച്ച് ട്രംപ് രംഗത്തെത്തുന്നത്. നേരത്തെ, കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദികൾ ചൈനയാണെന്ന ആരോപണവുമായും അമേരിക്ക രംഗത്തെത്തിയിരുന്നു.
ചൈനയിൽ 85,102 പേർക്കാണ് രോഗം ബാധിച്ചത്. അമേരിക്കയിൽ 192,029 പേർ കോവിഡ് ബാധിച്ച് മരിച്ചപ്പോൾ ചൈനയിൽ 4,634 പേർ കോവിഡിനു മുന്നിൽ കീഴടങ്ങിയെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/3lSyPXe
via IFTTT
No comments:
Post a Comment