
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിൻ്റെ ഇടത് മുന്നണി പ്രവേശനത്തില്‍ പ്രതിഷേധം പകുയുന്നു. നടപടിയിൽ പ്രതിഷേധിച്ച് മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി പാര്‍ട്ടി വിടുന്നു. കെ.എം. മാണിയുടെ വിശ്വസ്ഥനായിരുന്ന പുതുശേരി കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗമാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് സൂചന.കെ.എം. മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് സമയത്തും ജോസ് കെ. മാണിക്കൊപ്പം ഉറച്ച് നിന്ന നേതാവായിരുന്നു അദ്ദേഹം.
ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പുതുശേരി എതിര്‍പ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ജോസഫുമായും പുതുശേരി ചര്‍ച്ച നടത്തിയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
from Breaking News – ഇ വാർത്ത | evartha https://ift.tt/3kGIiPQ
via IFTTT
No comments:
Post a Comment