കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം ആസൂത്രിതം; ഡ്രൈവര്‍ നൗഫല്‍ കുറ്റം സമ്മതിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 6 September 2020

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം ആസൂത്രിതം; ഡ്രൈവര്‍ നൗഫല്‍ കുറ്റം സമ്മതിച്ചു

ഇ വാർത്ത | evartha
കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം ആസൂത്രിതം; ഡ്രൈവര്‍ നൗഫല്‍ കുറ്റം സമ്മതിച്ചു

കോവിഡ് വൈറസ് ബാധിതയെ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. ആസൂത്രിതമായാണ് ഈ പീഡനം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് രോഗികളിൽ ഒരാളെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും മറ്റൊരാളെ കോവിഡ് കെയര്‍ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു ഡ്രൈവർക്ക് നിർദ്ദേശം നൽകിയിരുന്നത്.

എന്നാൽ അടൂരില്‍ നിന്ന് പന്തളം വളരെ അടുത്ത് ആയിരുന്നിട്ടും കോഴഞ്ചേരിയിലേക്ക് വണ്ടി വിട്ട പ്രതി 18 കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീതെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം പന്തളത്തേക്ക് തിരികെ മടങ്ങുകയായിരുന്നു. പീഡന സംഭവത്തില്‍വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പീഡന പരാതി വളരെ ഗൗരവത്തോടെ കാണുന്നതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

കേസ് എടുത്തതിനെ തുടര്‍ന്ന് സംഭവത്തില്‍ പത്തനംതിട്ട എസ്പി കെ.ജി സൈമണിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഷാഹിദാ കമാല്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കോവിഡ് രോഗം സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്റ് സെന്‍ററിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/3lYtcGG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages