
ലൈഫ് ഭവനപദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് വാക്കാൽ നിർദേശിച്ച് ഹൈക്കോടതി. സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇതു അടുത്ത വ്യാഴാഴ്ച പരിഗണിക്കും. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സി.ഇ.ഒ ആണ് ഹര്‍ജി നല്‍കിയത്.
അന്വേഷണവുമായി സഹകരിക്കാമെന്ന് ലൈഫ് മിഷൻ സി.ഇ.ഒ കോടതിയെ അറിയിച്ചു. ലൈഫ് മിഷൻ അന്വേഷണവുമായി സർക്കാർ സഹരിക്കണമെന്നും കോടതി പറഞ്ഞു. ലൈഫ് മിഷനിൽ സിബിഐ അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിദേശ സഹായം വാങ്ങുന്നതിനു വിലക്കുള്ള കമ്പനികളല്ല യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും എന്ന വാദം ഉയര്‍ത്തിയാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. സിബിഐയുടെ എഫ്ഐആർ നിയമവിരുദ്ധവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നാണ് സർക്കാരിന്റെ വാദം
from Breaking News – ഇ വാർത്ത | evartha https://ift.tt/3l0pew6
via IFTTT
No comments:
Post a Comment