വാക്‌സിന്‍ എത്തുന്നത് വരെ കൊവിഡുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല, കരുതല്‍ കൈവിടരുത്: പ്രധാനമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 20 October 2020

വാക്‌സിന്‍ എത്തുന്നത് വരെ കൊവിഡുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല, കരുതല്‍ കൈവിടരുത്: പ്രധാനമന്ത്രി

കൊവിഡ് വൈറസ് വ്യാപനം ഇപ്പോഴും തുടരുന്നു എന്നും ആഘോഷ വേളകള്‍ക്കിടയില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആയിരുന്നു അദ്ദേഹം കരുതലോടെ പെരുമാറണമെന്നും വാക്‌സിന്‍ എത്തുന്നതുവരെ ആരും സുരക്ഷിതരല്ലെന്നും ജനങ്ങളോട് പറഞ്ഞത്. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് അമേരിക്ക, ബ്രസീല്‍ തുടങ്ങിയ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

“പ്രതിരോധ പ്രവര്‍ത്തന ഭാഗമായി ജനതാ കര്‍ഫ്യൂ മുതല്‍ ഇന്ത്യ കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ഇപ്പോള്‍ അല്‍പ്പം സ്ഥിതി മെച്ചപ്പെട്ടെങ്കിലും കരുതല്‍ കൈവിടരുത്.ആളുകള്‍ കൊവിഡ് ഭീതി മാറിയെന്ന മട്ടിലാണ് പെരുമാറുന്നത്. പക്ഷെ വാക്‌സിന്‍ വരുന്നത് വരെ കൊവിഡുമായുള്ള പോരാട്ടം അവസാനിച്ചില്ലെന്ന് മനസിലാക്കണം.

നിലവില്‍ എല്ലാ രാജ്യങ്ങളും വാക്‌സിനായുള്ള പോരാട്ടം തുടരുകയാണ്. നമ്മുടെ രാജ്യവും അതിനുള്ള ശ്രമം നടത്തുന്നുണ്ട്”. പ്രധാനമന്ത്രി പറഞ്ഞു. അതേപോലെ തന്നെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെല്ലെ മെച്ചപ്പെട്ടുവരികയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.



from Breaking News – ഇ വാർത്ത | evartha https://ift.tt/35jug0z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages