
നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചതിന് ബിജെപി ഐ ടി സെൽ നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബിജെപി ആലത്തൂർ മണ്ഡലം ഐ ടി സെൽ കോ ഓർഡിനേറ്റർ ആലത്തൂർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളിയെയാണ്(28) സിഐ ബോബിൻ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഐ ടി ആക്ട് 67 ബി പ്രകാരം കേസെടുത്ത പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിർദ്ദേശാനുസരണം റെയ്ഡ് നടത്തിയത്.
ഇതിനിടെ ഇൻ്റർനെറ്റിലൂടെ പ്രചരിപ്പിക്കപ്പെട്ട നഗ്നദൃശ്യങ്ങളിലും ചിത്രങ്ങളിലുമുള്ള കുട്ടികളെ കണ്ടെത്താനും വിവരങ്ങൾ അതീവരഹസ്യമായി ശേഖരിക്കാനും ജില്ല പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം നൽകിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിലൂടെയാണോ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രതികൾ കൈവശപ്പെടുത്തിയതെന്നും ഇവർക്കോ കുടുംബത്തിനോ മറ്റേതെങ്കിലും തരത്തിലുള്ള ഭീഷണികൾ നിലനിൽക്കുന്നുണ്ടോയെന്നും പരിശോധിക്കാനാണ് നിർദ്ദേശം നൽകിയത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3jC9Khp
via IFTTT
No comments:
Post a Comment