
ഇന്ത്യയിൽ എത്തിച്ച ശേഷം ആദ്യം കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടത് ഏത് സംസ്ഥാനത്തിനാണെന്നറിയാന്‍ സംസ്ഥാനങ്ങളോട് കൊവിഡ് പ്രഥമ പരിഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനാണ് ഈ വിവരം സംസ്ഥാനങ്ങളെ അറിയിച്ചത്. വൈറസ് വ്യാപനം രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളെ കൃത്യമായി അറിയുന്നതിനായാണ് പ്രഥമ പരിഗണനാ ലിസ്റ്റ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാക്സിന്‍ രാജ്യത്ത് ലഭിക്കാന്‍ തുടങ്ങുന്ന പക്ഷം അത് വേഗത്തില്‍ വിതരണം ചെയ്യുമെന്നും സോഷ്യല്‍ മീഡിയ സംവാദ പരിപാടിയായ ‘സണ്‍ഡേ സംവാദി’ല്‍ പങ്കെടുക്കവെ ആരോഗ്യമന്ത്രിഅറിയിച്ചു. അടുത്ത വര്‍ഷത്തിന്റെ ആദ്യപകുതിയോടെ രാജ്യത്തെ 25 കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.ഇതിന് വേണ്ടി 400 മുതല്‍ 500 ദശലക്ഷം വാക്സിന്‍ ഉപയോഗിക്കും.
രാജ്യത്തിന് വാക്സിനുകള്‍ തയ്യാറായിക്കഴിഞ്ഞാല്‍ അവയെ തുല്യവും ന്യായമായതുമായ രീതിയില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉള്ളതുപോലെ രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കും വാക്സിന്‍ ഉറപ്പാക്കുന്നതിലാണ് സര്‍ക്കാരിന്റെ മുന്‍ഗണന എങ്കിലും ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്സിന്‍ നല്‍കുന്നതില്‍ പ്രാധാന്യം നല്‍കുക എന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. വാക്സിന്‍റെ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ വരും മാസങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
from Breaking News – ഇ വാർത്ത | evartha https://ift.tt/34gN3ZG
via IFTTT
No comments:
Post a Comment