എൽഡിഎഫിലേക്ക് തൻ്റെ പട്ടി പോകും, കെഎം മാണിയുടെ വീട്ടിലെ നോട്ടെണ്ണൽ യന്ത്രം ഞാൻ കണ്ടിട്ടുണ്ട്: പിസി ജോർജ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 15 October 2020

എൽഡിഎഫിലേക്ക് തൻ്റെ പട്ടി പോകും, കെഎം മാണിയുടെ വീട്ടിലെ നോട്ടെണ്ണൽ യന്ത്രം ഞാൻ കണ്ടിട്ടുണ്ട്: പിസി ജോർജ്

കെഎം മാണിയുടെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ്. കെഎം മാണി ധനകാര്യമന്ത്രിയായിരിക്കുമ്പോഴാണ് യന്ത്രം കണ്ടത്. വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന് പുറംലോകം അറിഞ്ഞത് എങ്ങനെയെന്നും ജോര്‍ജ് ചോദിച്ചു. 

ബാര്‍ക്കോഴയായി പണം കൊടുക്കാന്‍ വന്ന മുതലാളിമാര്‍ വരുന്ന വഴി ബാറില്‍ കയറി ഒന്നു മിനുങ്ങി. ഇത്ര ലക്ഷം പെട്ടിയിലിരിക്കയല്ലേ എന്നു കരുതി അതില്‍ നിന്നും പണം എടുത്ത് ബാറിലെ ബില്ലും അടച്ചു. പതിനായിരം കുറഞ്ഞാല്‍ മാണി സാര്‍ എങ്ങനെ അറിയാനാ എന്ന് അവര്‍ ചിന്തിച്ചു. അങ്ങനെ അവര്‍ മാണിയുടെ വീട്ടിലെത്തി പണവും കൊടുത്തു മടങ്ങി. പണം കൊടുത്ത് മടങ്ങി ഒരു 50 മീറ്റര്‍ പോയി കാണും അപ്പോഴേക്കും വിളി വരുന്നു. ഇതില്‍ പതിനായിരം കുറവുണ്ടല്ലോ എന്ന്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രമല്ലാതെ എന്താണുള്ളത്. അവിടെ നോട്ടെണ്ണുന്ന യന്ത്രമുണ്ട്.- ‘ മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിൻ്റിൽ പിസി പറഞ്ഞു.

ജോസ് കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാന്‍ വല്ല തീരുമാനവുമുണ്ടോ എന്ന ചോദ്യത്തിന് എൻ്റെ പട്ടി പോകും എന്നാണ് പറഞ്ഞത്. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുതെന്നും പിസി പറഞ്ഞു.  ‘കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാര്‍ട്ടിയെ  ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താന്‍ പരിശുദ്ധനാണെന്ന് പറയിപ്പിച്ച ജോസ് കെ.മാണിയുടെ മിടുക്കിനെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും പിസി പറഞ്ഞു. 

എന്നാല്‍ ഈ തീരുമാനം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്നും സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ആളാണ് ജോസെന്നും പിസി പറഞ്ഞു. മാണി സാര്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് ഞാന്‍ ഉറപ്പിച്ച് പറയുമെന്നും ജോര്‍ജ് പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3k6JEDB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages