
വ്യാജ വാർത്തകൾക്ക് എതിരെ നിയമനടപടിയുമായി വയനാട് കളക്ടർ രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ തന്റെതെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെയാണ് വയനാട് കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിയമനടപടി സ്വീകരിക്കുന്നതായി അറിയിച്ചത്.
കോവിഡ് വന്നുപോയവരില്‍ ശ്വാസകോശ രോഗം വരുമെന്നും ആയുസ് കുറയുമെന്നുമുള്ള വ്യജ സന്ദേശങ്ങൾ വയനാട് കളക്ടറുടെ പേരില്‍ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
ജനങ്ങളിൽ പരിഭ്രാന്തിപരത്തുന്ന വസ്തുതാവിരുദ്ധമായ സന്ദേശം പ്രചരിപ്പിക്കുന്നത് ഗുരുതരകുറ്റമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
from Breaking News – ഇ വാർത്ത | evartha https://ift.tt/30rLMxR
via IFTTT
No comments:
Post a Comment