
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ള കുട്ടിക്കു നേരേ ഹോട്ടലില്‍ വച്ച് കൈയ്യേറ്റമുണ്ടായിട്ടില്ലെന്ന് പൊന്നാനിയിലെ ഹോട്ടലുടമ്മയുടെ വെളിപ്പെടുത്തൽ. ഹോട്ടലില്‍ വച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഹോട്ടലിന് പുറത്ത് വച്ചും ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ലെന്നും ഹോട്ടലുടമ പറഞ്ഞു.
പൊന്നാനിയിലെ ഹോട്ടലില്‍ വച്ച് ഒരു സംഘം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടി ആരോപിച്ചത്. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ കാറില്‍ ലോറി ഇടിച്ചത്.
ഇങ്ങനെയൊരു സംഭവം അറിഞ്ഞത് രാവിലെയാണെന്നും ഹോട്ടലില്‍ സിസിടിവി കാമറ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
from Breaking News – ഇ വാർത്ത | evartha https://ift.tt/2SH6vcV
via IFTTT
No comments:
Post a Comment