അതിർത്തികടന്ന് അലഞ്ഞ് തിരിഞ്ഞ ചൈനീസ് സൈനികൻ ലഡാഖിൽ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 19 October 2020

അതിർത്തികടന്ന് അലഞ്ഞ് തിരിഞ്ഞ ചൈനീസ് സൈനികൻ ലഡാഖിൽ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ

chinese soldier LAC indian army

ലഡാഖിൽ (Ladakh) അതിർത്തികടന്ന് ഇന്ത്യൻ അധീന പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം അറസ്റ്റ് ചെയ്തു. ഇന്ത്യ-ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ (Line of Actual Control -LAC) കടന്നെത്തിയ സൈനികനാണ് പിടിയിലായത്. ഇയാളെ ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്ക് (People Liberation Army -PLA) കൈമാറുമെന്ന് ഇന്ത്യൻ ആർമി വക്താക്കൾ അറിയിച്ചു.



ചൈനീസ് സൈന്യത്തിൽ കോർപ്പറൽ ആയ വങ് യാ ലോങ് (Corporal Wang Ya Long) എന്നയാളെയാണ് കിഴക്കൻ ലഡാഖിലെ ഡെംചോക് സെക്ടറിൽ (Demchok Sector) വെച്ച് പിടികൂടിയതെന്ന് ആർമിയുടെ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ 19-നാണ് ഇയാളെ ഇന്ത്യൻ അതിർത്തിക്കുള്ളിൽ അലഞ്ഞുതിരിയുന്നനിലയിൽ കണ്ടെത്തിയത്.

കാണാതായ സൈനികന്റെ വിവരങ്ങൾ അന്വേഷിച്ച് ചൈനീസ് സൈന്യത്തിന്റെ ഒരു അപേക്ഷ ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പ്രകാരം ഇയാളെ ചുഷൂൽ-മോൾഡോ (Chushul – Moldo) മീറ്റിങ് സഥലത്ത് വെച്ച് ചൈനീസ് അധികൃതർക്ക് കൈമാറുമെന്നും ആർമി അറിയിച്ചു.

അദ്ദേഹത്തിന് ഓക്സിജൻ അടക്കമുള്ള മെഡിക്കൽ സഹായവും ഭക്ഷണവും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും നൽകിയിട്ടുണ്ടെന്നും ആർമി അറിയിച്ചു.

എൽ എ സിയ്ക്ക് ഇരുഭാഗത്തുമായി രണ്ടു രാജ്യങ്ങളുടെയും 50,000 സൈനികർ വീതം കഴിഞ്ഞ മേയ്മാസം മുതൽ നിലയുറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനീസ് സൈനികൻ അതിർത്തിഭേദിച്ചതെന്നതും ശ്രദ്ധേയമാണ്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3m237pG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages