ലവ് ജിഹാദ് തടയാന്‍ കര്‍ശന നടപടികളെന്ന് യോഗി ആദിത്യനാഥ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 31 October 2020

ലവ് ജിഹാദ് തടയാന്‍ കര്‍ശന നടപടികളെന്ന് യോഗി ആദിത്യനാഥ്

സംസ്ഥാനത്ത് ലവ് ജിഹാദ് തടയാന്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹത്തിന് വേണ്ടി മാത്രമായി മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ മുന്നറിയിപ്പ്. “സ്വന്തം സ്വത്വം മറച്ചുവച്ച് നമ്മുടെ സഹോദരിമാരുടെ അഭിമാനവുമായി കളിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ നിങ്ങളുടെ പാത ശരിയാക്കിയില്ലെങ്കില്‍ നടപടിയുണ്ടാവും.” യോഗി മുന്നറിയിപ്പ് നല്‍കി.

നാം നമ്മുടെ പെണ്‍കുട്ടികളെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികളുടെ പോലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് കോടതി തള്ളിയിരുന്നു. ഹിന്ദു മതത്തില്‍ പെട്ട യുവാവിനെ വിവാഹം ചെയ്യാനായി മാത്രം മതം മാറിയ മുസ്ലിം യുവതിയുടേയും ഭര്‍ത്താവിന്‍റേതുമായിരുന്നു ഹര്‍ജി.

നിലവില്‍ ലവ് ജിഹാദിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കത്തിലാണ് യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍. നിര്‍ബന്ധപൂര്‍വ്വമുള്ള മതംമാറ്റം ക്രൂരതയാണ് എന്ന് വ്യക്തമാക്കിയാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3kOhgq4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages