തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം; ആവശ്യവുമായി ഹർജിയുമായി പിസി ജോർജ് ഹൈക്കോടതിയിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 30 October 2020

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം; ആവശ്യവുമായി ഹർജിയുമായി പിസി ജോർജ് ഹൈക്കോടതിയിൽ

കേരളത്തില്‍ രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന ആവശ്യവുമായി പിസി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കോവിഡ് വ്യാപനം വളരെയധികം രൂക്ഷമായിരിക്കുന്ന സമയത്ത് ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, കോവിഡിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ ഉള്ള വെല്ലുവിളിയാണെന്നും തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3mHSl8t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages