
കോവിഡ് ഭേദമായവരുടെ പ്ലാസ്‌മ ദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ പരിശ്രമം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെടൊഗമായാണ് ഡിവൈഎഫ്ഐ പ്ലാസ്‌മ ദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിലാണ് പ്ലാസ്‌മ ദാന ക്യാമ്പുകൾ നടത്തുക.
ചെഗുവേര ദിനമായ ഒക്‌ടോബർ ഒമ്പതിന് ഇതിനു തുടക്കം കുറിക്കുമെന്ന് ഡി വെെ എഫ് ഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
കോവിഡ് ഭേദമായ ഏവരെയും ഈ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതു ഒരു തുടക്കം മാത്രമാണ്. പ്ലാസ്മാ തെറാപ്പി കോവിഡ് ബാധിതരായ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്രദമാണ്. നമുക്ക് അതിജീവിക്കാം ഒറ്റക്കെട്ടായി ‐ ഡിവൈഎഫ്‌ഐ കുറിപ്പിൽ വ്യക്തമാക്കുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/30HIpD8
via IFTTT
No comments:
Post a Comment