
കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനു വേണ്ടി പ്രാർഥനകളുമായി അമേരിക്കയിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ രംഗത്തെത്തി. ട്രംപ് എത്രയും വേഗം ജീവിതത്തിലേക്കു തിരിച്ചു വരാനാണ് പ്രാർത്ഥന സംഘടിപ്പിച്ചതെന്ന് കൂട്ടായ്മയുടെ പ്രതിനിധി വ്യക്തമാക്കി.
ട്രംപ് ചികിത്സയിൽ കഴിയുന്ന വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്റർ ആശുപത്രിക്ക് പുറത്താണ് പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചത്. ധാരാളം പേർ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. ട്രംപിനും ഭാര്യ മെലാനിയയ്ക്കും എത്രയും വേഗം കോവിഡ് ഭേദമാകാനാണ് പ്രാർഥനയെന്ന് സംഘത്തിലുള്ളവർ വ്യക്തമാക്കി.
from Breaking News – ഇ വാർത്ത | evartha https://ift.tt/2GpLd0P
via IFTTT
No comments:
Post a Comment