
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. സാമ്പത്തിക സംവരണം ആര്‍എസ്എസ് നയമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെത് സംവരണ നയങ്ങളെ അട്ടിമറിക്കുന്ന നയമാണെന്നും ഇതിനെ ചവിറ്റുകൊട്ടയില്‍ കളയേണ്ടതാണെന്നും സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് നയത്തിനെ ഇടത് മുന്നണി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കടക വിരുദ്ധമാണെന്നും സംവരണം മുന്നോട്ട് വെയ്ക്കുന്നത് സാമൂഹിക, വിദ്യാഭ്യാസ, പ്രാതിനിധ്യപരമായ പിന്നാക്ക അവസ്ഥകളെ ഉയര്‍ത്തികൊണ്ട് വരാനുള്ള ആശയങ്ങളെയാണെന്നും എഐഎസ്എഫ് ഓര്‍മ്മപ്പെടുത്തി.
വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ പിജി, എംബിബിഎസ്, തുടങ്ങി ക്യാമ്പസ് പ്രവേശനങ്ങള്‍ ഉള്‍പ്പടെ നടക്കുമ്പോള്‍ സാമൂഹിക സംവരണത്തിന് അര്‍ഹരായവരെക്കാള്‍ സീറ്റുകള്‍ മുന്നാക്ക സംവരണത്തിന് മാറ്റിവെയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന നയത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും ജില്ല സെക്രട്ടറി അഫ്സല്‍ പന്തല്ലൂര്‍, പ്രസിഡന്റ് മുര്‍ഷിദുല്‍ ഹഖ് എന്നിവര്‍ അറിയിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3oKGXdQ
via IFTTT
No comments:
Post a Comment