സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോയ്ക്ക് പരിക്ക്; നടൻ ടൊവിനോ ആശുപത്രിയിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 7 October 2020

സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോയ്ക്ക് പരിക്ക്; നടൻ ടൊവിനോ ആശുപത്രിയിൽ

നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സെറ്റിൽ വച്ചാണ് പരിക്കേറ്റത്. കടുത്ത വയറ് വേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ടോവിനോയ്ക്ക് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3ix4DOo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages