
എറണാകുളത്ത് കൊവിഡ് ബാധിതൻ തൂങ്ങി മരിച്ച നിലയിൽ. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ ആണ് മരിച്ചത്. 39 വയസായിരുന്നു. ആത്മഹത്യ ചെയ്തതാണ് എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ട് രതീഷിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വിവരം അറിഞ്ഞ ശേഷമായിരുന്നു മരണം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എറണാകുളത്ത് മാത്രം ഇന്നലെ 952 പേർക്കായിരുന്നു കോവിഡ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ ജില്ലയിലെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,57,707 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,536 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,171 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,64,072 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,08,027 സാമ്പിളുകളും കോവിഡ് പരിശോധനയ്ക്കയച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3jCFzac
via IFTTT
No comments:
Post a Comment