
കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്ന കാര്യത്തില്‍ കേരളത്തിന് വീഴ്ച പറ്റിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന്റെ വിമർശനത്തിന് മറുപടിയുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. രാജ്യത്തെ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ കൊവിഡ് ബാധിച്ചുള്ള മരണങ്ങൾ കുറയ്ക്കാൻ എടുത്തത് ശക്തമായ നടപടിയാണെന്നും. ആളുകൾ മരിക്കാതെ നോക്കുക എന്നത് പ്രധാനമാണെന്നും അത് കേരളം ചെയ്യുന്നുണ്ടെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.
ഓണം ആഘോഷിച്ചപ്പോഴുള്ള കൂട്ടംകൂടലുകളെ കുറിച്ചാണ് കേന്ദ്രമന്ത്രി ഹർഷവർദ്ധൻ പറഞ്ഞത്, ഈ വിവരം മുഖ്യമന്ത്രിയും പറഞ്ഞിട്ടുള്ളതാണ്. താന്‍ കേന്ദ്രമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്നും സംസ്ഥാനത്തിനെതിരെ വിമർശനം ഉന്നയിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞതായും ശൈലജ അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് ഇപ്പോൾ വില നൽകുന്നതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ വിമർശനം.
from Breaking News – ഇ വാർത്ത | evartha https://ift.tt/37hcnlv
via IFTTT
No comments:
Post a Comment