
യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ്റെ ഹർജിയിലെ പരാമർശങ്ങ വാർത്തയായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസുമായി രംഗത്ത്. തെറ്റായ ആരോപണങ്ങൾ അപകീർത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപണങ്ങൾ പിൻവലിച്ച് രണ്ടാഴ്‌ചക്കകം മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ നഷ്‌ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നുമാണ് ചെന്നിതലയുടെ ആവശ്യം.
തനിക്കെതിരെ വന്ന സന്തോഷ് ഈപ്പൻ.റെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎമ്മാണ്. സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
സന്തോഷ് ഈപ്പൻ്റെ ആരോപണങ്ങൾ കോടിയേരി ഏറ്റു പിടിച്ചത് സിപിഎമ്മുമായുള്ള ഒത്തുകളിക്ക് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ ഫോണോ മറ്റ് സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
from Breaking News – ഇ വാർത്ത | evartha https://ift.tt/3d004ec
via IFTTT
No comments:
Post a Comment