
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ‘അഴിമതിക്കെതിരെ ഒരു വോട്ട് എന്നായിരിക്കും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രചാരണ മുദ്രാവാക്യമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ തുക ഈ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യപ്പെടേണ്ട സര്‍ക്കാര്‍ പദ്ധതികളില്‍ വന്‍തട്ടിപ്പും വെട്ടിപ്പുമാണ് നടക്കുന്നതെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ദ്രോഹിക്കുകയാണ്. മതനിരപേക്ഷ തത്വങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുന്നു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തുകയുംയുവജനങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും പ്രതിനിധ്യം നല്‍കുകയും ചെയ്യും.
അതേസമയംസ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്നും വിമതരെ പ്രോത്സാഹിപ്പിക്കില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്നും സഖ്യത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പോരാട്ടം വന്‍ പരാജയമാണെന്നും വികസനം ഇടതിന്റെ അജണ്ടയേയല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3k6KaAN
via IFTTT
No comments:
Post a Comment