
കേന്ദ്ര ഏജന്‍സിയായ സിഎജിയെ വിമർശിച്ച് വീണ്ടും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. സിഎജി തയ്യാറാക്കിയ റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും സർക്കാരുമായി ചർച്ച ചെയ്യാത്ത കാര്യങ്ങൾ സഭയിൽ വയ്‌ക്കണമെന്ന് നിർദ്ദേശിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
സിഎജി ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് സംസ്ഥാന നിയമസഭയെ അവഹേളിച്ചു. യഥാര്‍ത്ഥത്തില്‍ അവകാശ ലംഘനം നടത്തിയത് സിഎജിയാണ്. എജി ഇവിടെ സംസ്ഥാന സർക്കാരിനെതിരെ നിഴൽ യുദ്ധം നടത്തുകയാണ്. സംസ്ഥാന സർക്കാരിനോട് ആജ്ഞാപിക്കാൻ സി എ ജിയ്ക്ക് അധികാരമില്ലെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
സിഎജി തയ്യാറാക്കിയ റിപ്പോർട്ട് സഭയിൽ വരും മുൻപ് ധനമന്ത്രി തുറക്കരുത് എന്ന് വ്യവസ്ഥയില്ല.അവരുടെ റിപ്പോർട്ട് സംസ്ഥാനത്തിന്റെ വികസനം അവതാളത്തിലാക്കി. ഇത് വളരെ അസാധാരണമായ സാഹചര്യത്തിലാണ്.കേരളത്തില്‍ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സിഎജി ശ്രമിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2IVl4Yv
via IFTTT
No comments:
Post a Comment