വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം സിഎജിയും ചേര്‍ന്നു: മുഖ്യമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 24 November 2020

വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം സിഎജിയും ചേര്‍ന്നു: മുഖ്യമന്ത്രി

കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിഎജിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വിവാദം കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. സിഎജി സാധാരണ കരട് റിപ്പോര്‍ട്ടില്‍ പറയാത്തത് അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ക്കാറില്ല. വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം സിഎജിയും ചേര്‍ന്നു.

കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം ഈ നാടും സര്‍ക്കാരും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഎജി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമല്ലെന്ന പ്രചാരണം കളവാണെന്നും അദ്ദേഹം പറഞ്ഞു.

ആരെതിര്‍ത്താലും സര്‍ക്കാര്‍ അതിൽ നിന്നും പിന്‍മാറില്ല, കിഫ്ബിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളുടെ ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരുടെ മനോവൈകല്യത്തിന് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3nT9ah0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages