ഡിസംബര്‍ 14 ന് നിരാഹാരം; പ്രഖ്യാപനവുമായി കര്‍ഷകര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 12 December 2020

ഡിസംബര്‍ 14 ന് നിരാഹാരം; പ്രഖ്യാപനവുമായി കര്‍ഷകര്‍

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡിസംബര്‍ 14 ന് നിരാഹാരമിരിക്കും. ഡല്‍ഹിയില്‍ സമരരംഗത്തുള്ള വിവിധ കര്‍ഷകസംഘടനകളുടെ നേതാക്കളാണ് നിരാഹാരമിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.

അത്തരത്തിലുള്ള കേന്ദ്രത്തിന്റെ നീക്കം വിലപ്പോവില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ‘ഞങ്ങളുടെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ നടത്തുന്ന കേന്ദ്രത്തിന്റെ ഏത് ശ്രമവും ഞങ്ങള്‍ പരാജയപ്പെടുത്തും.

ഒരുമയോടെ പ്രക്ഷോഭം നടത്തുന്ന ഞങ്ങളെ ഭിന്നിപ്പിക്കാനും ഞങ്ങളുടെ പ്രസ്ഥാനത്തിലെ ആളുകളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ചില ചെറിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഈ മുന്നേറ്റത്തെ ഞങ്ങള്‍ സമാധാനപരമായി വിജയത്തിലേക്ക് നയിക്കും’, സംയുക്ത കിസാന്‍ ആന്തോളന്‍ നേതാവ് കമല്‍ പ്രീത് സിംഗ് പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3qQ1hv9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages