കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം പുനഃപ്പരിശോധിക്കണം: മുസ്ലിം യൂത്ത് ലീഗ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 24 December 2020

കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം പുനഃപ്പരിശോധിക്കണം: മുസ്ലിം യൂത്ത് ലീഗ്

നിലവിലെ എം.പി സ്ഥാനം രാജിവച്ച് അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മൊയിൻ അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു . കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനായ മൊയിൻ അലി തങ്ങള്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാന പ്രഖ്യാപനത്തിന് പിന്നാലെ ഇടതുപക്ഷവും ബിജെപിയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യൂത്ത് ലീഗിന്റെ ഭിന്നാഭിപ്രായം വന്നിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതിയാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3hi3bjV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages