
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാല് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐപിസി 153 നൊപ്പം അതിക്രമിച്ചു കയറിയെന്ന കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായിരുന്നു പാലക്കാട് നഗരസഭയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം എന്നെഴുതിയ ഫ്ളക്സ് വെച്ചത്.
ഈ ഈ നടപടിയ്‌ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2KUMlLF
via IFTTT
No comments:
Post a Comment