കര്‍ഷക സമരം; പിന്തുണയുമായി ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 2 December 2020

കര്‍ഷക സമരം; പിന്തുണയുമായി ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ്

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ്‌. ഡിസംബർ എട്ട് മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ സർവീസും അവസാനിപ്പിക്കും.

ഡൽഹി, ഹരിയാണ, യു.പി, പഞ്ചാബ്, ഹിമാചൽ, ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എല്ലാ വാഹനങ്ങളും നിർത്തിയിടും. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തുള്ള എല്ലാ വാഹനങ്ങളും നിർത്തിയിട്ട് ഗതാഗതം സ്തംഭിപ്പിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും എ.ഐ.എം.ടി.സി പ്രസിഡന്റ് കുൽതരൻ സിങ് അറിയിച്ചു.

ഉരുളക്കിഴങ്ങ്, ഉള്ളി, പഴം, പച്ചക്കറി, ആവശ്യസാധനങ്ങളായ പാൽ, മരുന്ന് എന്നിവയുടെയെല്ലാം നീക്കം തടസപ്പെട്ടിരിക്കുകയാണ്. ഇത് ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇവയുടെ ക്ഷാമത്തിന് കാരണമാകും. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ വിവേകപൂർണവും പ്രായോഗികവുമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും എ.ഐ.എം.ടി.സി മുന്നറിയിപ്പ് നൽകി.



from Breaking News – ഇ വാർത്ത | evartha https://ift.tt/33Bef5Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages