
പുതിയ ഇനം കോവിഡ് വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടർന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡബ്ലുഎച്ച്ഒ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് ആഹ്വാനവും ചെയ്തു. എന്നാൽ, സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും ”പരിഭ്രാന്തരാകേണ്ട ആവശ്യമില്ല” എന്നും യുകെയിലെ പുതിയ കൊറോണ വൈറസ് കണ്ടെത്തിയതിനെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.
യുകെയില്‍ അതിവേഗം പടരുന്ന പുതിയ നോവല്‍ കോവിഡ് വൈറസിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത ഉപദേശക സമിതി ഇന്ന് ഒരു മീറ്റിംഗ് നടത്തും.കോവിഡ് വൈറസ് ബാധയില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്നതിനായി യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
” കോവിഡ് വൈറസിന്റെ പുതിയ ഇനം യുകെയില്‍ അതിവേഗം പടരുന്നു. ഇത് സൂപ്പര്‍ സ്‌പ്രെഡറാണ്. യുകെയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ഉടനടി നിരോധിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു” – ഡല്‍ഹി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3h6P14V
via IFTTT
No comments:
Post a Comment