
കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തില്‍ നിന്ന് ആറ് ബോംബുകള്‍ പിടികൂടി. നെല്യാട്, വട്ടപ്പോയില്‍ മേഖലകളില്‍ നിന്നാണ് ബോബ് കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. അതിനിടെ, പോളിങ്ങിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. നാദാപുരം കീയൂരില്‍ സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
മലപ്പുറം കോടത്തൂരില്‍ എല്‍എഡിഎഫ്- യുഡിഎഫ് തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3gOfxjE
via IFTTT
No comments:
Post a Comment