
തനിക്ക് ബീഫ് കഴിക്കാൻ ഇഷ്ടമാണെന്ന് തുറന്നുപറഞ്ഞ് കർണാടക പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബീഫ് കഴിക്കുന്നത് തന്റെ അവകാശമാണെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് ഭവനിൽ നടന്ന സ്ഥാപക ദിനാഘോഷ ചടങ്ങിനിടെ സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയിൽ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഓർഡിനൻസിലൂടെ പാസാക്കി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കാനുള്ള ബിജെപി സർക്കാറിെൻറ നീക്കത്തിനിടെയാണ് ഈ പരാമർശം ”കന്നുകാലികളുടെ ഇറച്ചി കഴിക്കാറുണ്ടെന്ന് ഒരിക്കൽ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ആരാണ് അതിനെ ചോദ്യം ചെയ്യാനുള്ളത്? ഭക്ഷണ ശീലങ്ങൾഎന്റെ അവകാശമാണ്. നിങ്ങൾ കഴിക്കുന്നില്ലെങ്കിൽ കഴിക്കണ്ട. എനിക്ക് ഇഷ്ടമായതുകൊണ്ട് കഴിക്കുന്നു. ഇതു പറയാൻ ഒരാൾക്കെങ്കിലും ധൈര്യമുണ്ടാകണം” -സിദ്ധരാമയ്യ പറഞ്ഞു.
പശുക്കളെ കർഷകർ ഗോമാതാവായാണ് കാണുന്നത്. എന്നാൽ, പ്രായം ചെന്ന പശുക്കളെയും എരുമകളെയും അവർ എവിടെ കൊണ്ടുപോയി നൽകും? ഒരു ദിവസം ചുരുങ്ങിയത് 100 രൂപയെങ്കിലും അതിനെ പരിപാലിക്കാൻ വേണ്ടിവരും? കർഷകർക്ക് അത് ആരു നൽകുമെന്നും സിദ്ധരാമയ്യ ചോദിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/38KcS6L
via IFTTT
No comments:
Post a Comment