ബിജെപിയുടെ മുന്നേറ്റം കേരളത്തിലും ആവര്‍ത്തിക്കും; എന്‍ഡിഎ ഭരണത്തില്‍ വരും: സന്ദീപ്‌ വാര്യര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 4 December 2020

ബിജെപിയുടെ മുന്നേറ്റം കേരളത്തിലും ആവര്‍ത്തിക്കും; എന്‍ഡിഎ ഭരണത്തില്‍ വരും: സന്ദീപ്‌ വാര്യര്‍

സംസ്ഥാനത്തെ ദ്ദേശ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക് എന്ന അടികുറിപ്പൂടെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് അവകാശവാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 150 സീറ്റുകളില്‍ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റില്‍ നിന്നാണ് ഈ മുന്നേറ്റം എന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റര്‍ ഹൈദ്രാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടുന്നത്. 150 സീറ്റുകളില്‍ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റില്‍ നിന്നാണ് ഈ മുന്നേറ്റം.
ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്
തെരഞ്ഞെടുപ്പ് നടന്നത് പൂര്‍ണ്ണമായും പേപ്പര്‍ ബാലറ്റിലായിരുന്നു

തെലങ്കാന സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ഇലക്ഷന്‍ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്
ഹൈദ്രാബാദില്‍ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )
അതായത് … കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നത് ഇതേ ട്രെന്‍ഡാണ് .
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എന്‍ഡിഎ ഭരണത്തില്‍ വരും



from Breaking News – ഇ വാർത്ത | evartha https://ift.tt/2L3AvyZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages