
ഇക്കുറി ഇതാദ്യമായി സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു. നാളെ മുതൽ അഞ്ച് ദിവസം കണ്ണൂരിൽ അനൗദ്യോഗിക സന്ദർശനത്തിൽ സ്വന്തം മണ്ഡലമായ ധർമ്മടത്തെ സിപിഎമ്മിന്‍റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.
ധർമ്മടത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും.
കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. മുഖ്യമന്ത്രി പുറത്തു വരുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത് ഇന്നലെയായിരുന്നു. അതേസമയം ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ആവേശകരമായി തന്നെ സമാപിച്ചു.
മുതിർന്ന നേതാക്കളും മന്ത്രിമാരുമെല്ലാം അവസാനലാപ്പിൽ കളത്തിലറിങ്ങിയാണ് ആവേശം കൂട്ടിയത്. പതിവ് കൊട്ടിക്കലാശമില്ലെങ്കിലും ആവശേത്തിന് ഒട്ടും കുറവില്ലായിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/37AnXXw
via IFTTT
No comments:
Post a Comment