പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്; കായിക താരങ്ങളെ പോലീസ് തടഞ്ഞു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 7 December 2020

പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്; കായിക താരങ്ങളെ പോലീസ് തടഞ്ഞു

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്ത കായിക താരങ്ങളെ ഡല്‍ഹി പോലീസ് തടഞ്ഞു. ഏകദേശം മുപ്പതിലേറെ കായിക താരങ്ങളെയാണ് പോലീസ് വഴിയില്‍ തടഞ്ഞത്. പഞ്ചാബില്‍ നിന്നുള്ള 30ഓളം കായിക താരങ്ങളും മറ്റു ചില കായിക താരങ്ങളുമാണ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാനാനായി എത്തിയത്.

രാജ്യത്തെ കര്‍ഷകരാണ് നമുക്ക് ഭക്ഷണം തരുന്നത്. അതിന് പകരമായി അവര്‍ക്ക് തിരിച്ച് നല്‍കേണ്ടത് ജലപീരങ്കിയും കണ്ണീര്‍വാതകവുമല്ലെന്നും ഗുസ്തി താരം കര്‍ത്താര്‍ സിംഗ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തന്റെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം തിരിച്ച് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് അറിയിച്ചിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3lP097d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages