
കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഭിന്നാഭിപ്രായം പങ്കുവെക്കുന്ന വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ സര്‍ക്കാരിന് ഖലിസ്ഥാനികളാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ആരോപിച്ചു.
രാജ്യത്തെയും തങ്ങളെ തന്നെയും പറ്റി കരുതലുള്ള ജനങ്ങള്‍ മോദി സര്‍ക്കാരിന് അര്‍ബന്‍ നക്‌സലുകളാണ്, കുടിയേറ്റ തൊഴിലാളികള്‍ കൊവിഡ് പരത്തുന്നവരും, എന്നാല്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവര്‍ ആരുമല്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പക്ഷെ കുത്തക മുതലാളിമാരാണ് കേന്ദ്രസര്‍ക്കാറിന്റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3qSyq9H
via IFTTT
No comments:
Post a Comment