
കേരള രാഷ്ട്രീയത്തില്‍ തുടര്‍ന്നും തങ്ങള്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന പി ജെ ജോസഫിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ സംസ്ഥാനത്ത് ആരുമായും മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും താനും എന്‍സിപിയും തുടര്‍ന്നും ഇടതിനൊപ്പം തന്നെയാണെന്നും കാപ്പന്‍ വ്യക്തമാക്കി. പി ജെ ജോസഫ് തന്റെ കുടുംബ സുഹൃത്താണെന്നും എന്നാല്‍ അദ്ദേഹം പറഞ്ഞ രാഷ്ട്രീയ പ്രഖ്യാപനത്തെ സംബന്ധിച്ച് അറിയില്ലെന്നും കാപ്പന്‍ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് നല്‍കുമെന്നും എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയായി തന്നെ കാപ്പന് പാലായില്‍ മത്സരിക്കാമെന്നുമായിരുന്നു പിജെ ജോസഫ് പറഞ്ഞത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3rBQS6B
via IFTTT
No comments:
Post a Comment