
കോണ്‍ഗ്രസ് പാർട്ടിയുടെ അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. താൻ സംഘടനയെ നയിക്കാൻ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി സ്വയം വ്യക്തമാക്കിയതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഇന്ന്ഡൽഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിൽ അഴിച്ചു പണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടര്‍ന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേര്‍ത്തത്.
രാജ്യത്ത് കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാന്‍ ശക്തമായ നേതൃത്വം വേണമെന്ന ആവശ്യമാണ് നേതാക്കൾ യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവന്നേക്കുമെന്ന സൂചന നല്‍കി പാര്‍ട്ടി നേതാവും വക്താവുമായ രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു.
പാർട്ടിക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ഉടന്‍ തുടങ്ങുമെന്നും സുര്‍ജേവാല പറഞ്ഞിരുന്നു. എഐസിസി അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രക്രിയയില്‍ ഭാഗമാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3pdkHst
via IFTTT
No comments:
Post a Comment