
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് ലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണ്.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും.
from Breaking News – ഇ വാർത്ത | evartha https://ift.tt/34Hoerc
via IFTTT
No comments:
Post a Comment