വ്യാജ കോവിഡ് വാക്‌സിന്‍; മുന്നറിയിപ്പ് നല്‍കി ഇന്റര്‍പോള്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 3 December 2020

വ്യാജ കോവിഡ് വാക്‌സിന്‍; മുന്നറിയിപ്പ് നല്‍കി ഇന്റര്‍പോള്‍

വ്യാജ കോവിഡ് വാക്‌സിനുകള്‍ വിപണിയിലെത്തിയേക്കാമെന്ന് ഇന്റര്‍പോളിന്റെ മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് വഴിയും അല്ലാതെയും വ്യാജ വാക്‌സിനുകളുടെ പരസ്യം നല്‍കാനും അവ വില്‍ക്കാനും സാധ്യതയുണ്ടെന്നാണ് ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കുറ്റവാളി സംഘങ്ങള്‍ ഇന്റര്‍നെറ്റ് വഴി വ്യാജ വാക്‌സിനുകള്‍ വില്‍ക്കാന്‍ ലക്ഷ്യമിടും. അതിനാല്‍ വ്യാജ വാക്‌സിനുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന വെബ്‌സൈറ്റുകള്‍ തിരിച്ചറിയണം. ഇത്തരം വാക്‌സിനുകള്‍ ജനങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കും.

വ്യാജ വാക്‌സിനുകളെ സംബന്ധിച്ച് ഓറഞ്ച് നോട്ടീസാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ മുന്നറിയിപ്പ് നല്‍കാനാണ് ഓറഞ്ച് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

കോവിഡ് വാക്‌സിനുകളുടെ അനധികൃത പരസ്യങ്ങള്‍, കൃത്രിമം കാണിക്കല്‍, മോഷണം തുടങ്ങിയവ തടയാന്‍ തയ്യാറെടുക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ഇതോടൊപ്പമാണ് വ്യാജ വ്യാക്‌സിനുകള്‍ വില്‍ക്കാനുള്ള ശ്രമം നടത്തിയേക്കാമെന്നും വിശദീകരിച്ചിരിക്കുന്നത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/33EHZ1O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages