
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ. എന്താണ് നടക്കുന്നതെന്ന വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
‘ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണയില്ലാതെയുള്ള ചില പ്രസ്താവനകൾ കനേഡിയൻ നേതാക്കൾ ഉന്നയിച്ചതായി കണ്ടു. പ്രത്യേകിച്ച് ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമായി ബന്ധപ്പെട്ടുള്ള ഈ പ്രസ്താവന അനാവശ്യമാണ്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര സംഭാഷണങ്ങൾ തെറ്റായി ചിത്രീകരിക്കാത്തതാണ് നല്ലത്’- വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കർഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുകയെന്നുമായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന.
from Breaking News – ഇ വാർത്ത | evartha https://ift.tt/3o6CGQy
via IFTTT
No comments:
Post a Comment